കൊച്ചി: ജില്ലാതല നഴ്‌സസ് വാരാഘോഷത്തിന് വർണാഭമായ വിളംബര ജാഥയോടെ മൂവാറ്റുപുഴയിൽ തുടക്കമായി. ടൗൺഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അബ്ദുൽ സലാം വാരാഘോഷം ഉദ്ഘാടനം ചെയ്തു. അഡി.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആശ അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. അനിത, ടി.എൻ.എ.ഐ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. രേണു സൂസൻ തോമസ്, ജില്ലാ നഴ്‌സിംഗ് ഓഫീസർ പി.കെ. രാജമ്മ, കെ.ജി.എൻ.എ ജില്ല സെക്രട്ടറി സ്മിത ബക്കർ, ബിനു സ്‌കറിയ, ബിന്ദു കെ. കുമാർ, ജിമ്മി വർഗീസ്, ഉണ്ണി ജോസ് എന്നിവർ സംസാരിച്ചു.
വാരാഘോഷത്തിന്റെ സമാപനം 12ന് എറണാകുളം ടൗൺഹാളിൽ നടക്കും.