പെരുമ്പാവൂർ: 26 കുപ്പി ഹെറോയിനുമായി അന്യസംസ്ഥാനത്തൊഴിലാളി പിടിയിൽ. അസാം നൗഗാവ് സ്വദേശി മൊഫിജുൽ അലിയെയാണ് (24) പെരുമ്പാവൂർ പൊലീസ് പിടികൂടിയത്. പട്ടണത്തിൽ മയക്കുമരുന്ന് വില്പനയ്ക്കെത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്തത്. അസാമിൽനിന്ന് കൊണ്ടുവന്ന് ചെറിയ കുപ്പികളിലാക്കി അന്യസംസ്ഥാന തൊഴിലാളികൾക്കായിരുന്നു വില്പന നടത്തിയിരുന്നത്.

കഞ്ചാവുമായി അസാം നൗഗാവ് സ്വദേശികളായ ശൈനുൽ ഇസ്ലാം, മുഹമ്മദ് ഷമീർ ആലം, ബഡ്ജഹാൻ അലി എന്നിവരെ കണ്ടന്തറ ബംഗാൾ കോളനിയിൽനിന്ന് പിടികൂടി.

പെരുമ്പാവൂർ മത്സ്യച്ചന്തയ്ക്ക് സമീപം മദ്യംപകർത്തി വില്പന നടത്തിയ നൗഗാവ് സ്വദേശി ഹേമൻനാഥിനേയും (24) അറസ്റ്റുചെയ്തു.

എ.എസ്.പി മോഹിത് രാവത്ത്, ഇൻസ്പെക്ടർ എം.കെ. രാജേഷ്, സബ് ഇൻസ്പെക്ടർ ടോണി ജെ. മറ്റം, എ.എസ്.ഐമാരായ ലാൽ മോഹൻ, പി.എ. അബ്ദുൾ മനാഫ്, സീനിയർ സി.പി.ഒമാരായ ടി.എ. അഫ്സൽ, ടി.എൻ. മനോജ്കുമാർ, ബെന്നി ഐസക്ക് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.