ചോറ്റാനിക്കര: ചോറ്റാനിക്കര ഗവ. ഹൈസ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ( 97 ബാച്ച് ) നിർദ്ധനരായ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. ബാഗ്, നോട്ട്ബുക്ക് കുട, ഇൻസ്ട്രുമെന്റ് ബോക്സ് അടക്കം 30 വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ ചോറ്റാനിക്കര ഗവ. ഹൈസ്കൂളിലെ പ്രധാനാദ്ധ്യാപിക ബിന്ദു ശ്രീകുമാറിന് കൈമാറി. പൂർവ വിദ്യാർത്ഥികളായ ബൈജു കോളിൻസ്, സുമേഷ് ഹരിദ്ര,ഡാനിഷ്,ഷിബു, ഡാനി, ജിനോ, അജേഷ്, ധന്യ എന്നിവർ നേതൃത്വം നൽകി.