വൈപ്പിന്‍: ഞാറക്കല്‍ താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കണമെന്ന് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയായി ഉയര്‍ത്തിയിട്ടും ഒ.പി.യില്‍ ഒരു ഡോക്ടര്‍ മാത്രമേ ഉള്ളൂ.
ആറ് കോടി രൂപ മുതല്‍ മുടക്കി ഒന്നരവര്‍ഷം മുമ്പ് നിര്‍മ്മാണം പൂര്‍ത്തിയാക്കി മന്ത്രി ഉദ്ഘാടനം ചെയ്ത പുതിയ കെട്ടിടത്തില്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ല. സ്ത്രീകളുടെ വാര്‍ഡില്‍ പ്രസവ സംബന്ധമായ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടില്ല.
.......................................................................
പ്രശ്നങ്ങളുന്നയിച്ച് നാളെ രാവിലെ 9ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധ സമരം നടത്തും. പരിഹാരമായില്ലെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍ സമരം നടത്തും.
പോള്‍ ജെ. മാമ്പിള്ളി, സമിതി ചെയര്‍മാന്‍