kelappanashan
വടക്കുംപുറത്ത് സാമൂഹിക പരിഷ്‌കർത്താവ് കേളപ്പനാശാന്റേയും ആദ്യ കഥാപ്രസംഗ അവതരണത്തിന്റേയും സ്‌മാരകം ഡോ. അജയ് എസ്. ശേഖർ അനാച്ഛാദനം ചെയ്യുന്നു

പറവൂർ: കേളപ്പനാശാൻ ചരിത്രപഠന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായി കഥാപ്രസംഗം അരങ്ങേറിയ വടക്കുംപുറത്ത് സാമൂഹിക പരിഷ്‌കർത്താവ് കേളപ്പനാശാന്റെയും ആദ്യ കഥാപ്രസംഗ അവതരണത്തിന്റെയും സ്‌മാരകം അനാച്ഛാദനം ചെയ്‌തു. സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം ഡോ. അജയ് എസ്. ശേഖർ അനാച്ഛാദന കർമ്മം നിർവഹിച്ചു. കേളപ്പനാശാൻ ചരിത്ര പഠനകേന്ദ്രം പ്രസിഡന്റ് വി.എസ്. ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. മൂന്ന് അടി വീതിയിലും 7.5 അടി ഉയരത്തിലുമായി ഗ്രാനൈറ്റിൽ തീർത്തിട്ടുള്ള സ്മാരകത്തിൽ ഗുരുദേവ സന്ദർശനം, ആദ്യ കഥാപ്രസംഗ അവതരണം, കേളപ്പനാശാന്റെ സാമൂഹിക പരിഷ്‌കരണ പ്രവർത്തനത്തിന്റെ ചരിത്രം എന്നിവയ്ക്കൊപ്പം കേളപ്പനാശാന്റെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ, ചേന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വൻ, ബെന്നി ജോസഫ്, പി.കെ. രമാദേവി, വി.എസ്. സന്തോഷ്, ബി. രാധാകൃഷ്‌ണൻ, ടി.എസ്. സന്തോഷ്, സി.പി. സുകുമാരൻ, ടി.ബി. മുരളി, പൗരൻ വടക്കേപറമ്പിൽ, കെ.എസ്. ശിവൻ, ടൈറ്റസ് നോതുരുത്ത് എന്നിവർ സംസാരിച്ചു.