തൃപ്പൂണിത്തുറ: ഉദയംപേരൂർ പഞ്ചായത്തിലെ രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഭരണസമിതിക്കെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി രാജു പി. നായർ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.വി. ഗോപിദാസ് അദ്ധ്യക്ഷനായി. സാജു പൊങ്ങലായിൽ, ജൂബൻ ജോൺ, ജയൻകുന്നേൽ, ഇ.എസ്. ജയകുമാർ, കെ.വി. രത്നാകരൻ, നിമിൽ രാജ്, സി.ആർ. അഖിൽ രാജ്, റീന ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.