പറവൂർ: ചെറിയപ്പിള്ളി സെന്റ് ആന്റണീസ് തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ അന്തോണീസിന്റെ ഊട്ട് തിരുന്നാളിന് ഇന്ന് വൈകിട്ട് അഞ്ചരയ്ക്ക് കോട്ടപ്പുറം രൂപത ബിഷപ്പ് ഡോ.അംബ്രോസ് പുത്തൻവീട്ടിലിന്റെ മുഖ്യകാർമികത്വത്തിൽ കൊടിയേറും. 10ന് വൈകിട്ട് അഞ്ചരക്ക് പൊന്തിഫിക്കൽ ദിവ്യബലിക്ക് ഡോ. ഫ്രാൻസിസ് കല്ലറക്കൽ കാർമ്മികത്വം വഹിക്കും..11 വൈകിട്ട് അഞ്ചരക്ക് കണ്ണൂർ രൂപത മെത്രാൻ ഡോ. അലക്സ് വടക്കുംതലക്ക് സ്വീകരണം, തുടർന്ന് നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലി. ഊട്ടുതിരുന്നാൾ ദിനമായ 12ന് രാവിലെ പത്തിന് തിരുനാൾ ദിവ്യബലിക്ക് ഫാ. നെൽസൺ ജോബ് ഒ.സി.ഡി മുഖ്യകാർമ്മികത്വം വഹിക്കും. ഫാ.ജോസഫ് കുന്നത്തൂർ ഊട്ടുസദ്യ വെഞ്ചരിക്കും. രാത്രി എട്ടരയ്ക്ക് പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള.