കാലടി: ആദിശങ്കര കുലദേവാ ക്ഷേത്രമായ കാലടി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ അക്ഷയതൃതീയ കനകധാരാ യജ്ഞം 8 മുതൽ 12 വരെ തീയ്യതികളിൽ നടക്കുമെന്ന് ക്ഷേത്ര മനേജിംഗ് ട്രസ്റ്റി കാപ്പിള്ളിൽ ശ്രീകുമാർ നമ്പൂതിരി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ബുധൻ രാവിലെ 6.30 ന് പുറ്റമൺ ശുദ്ധി, നാൽപാമര കക്ഷായ അധിവാസം എന്നീ ശുദ്ധി ക്രിയകൾക്കുശേഷം കനകാധാര, യന്ത്രങ്ങളും മഹാലക്ഷ്മിയുടെ പ്രാണപ്രതിഷ്ഠ നടത്തിയ സ്ഫടികം അടക്കം ചെയ്ത സ്വർണം, വെള്ളി നെല്ലിക്കകളും യജ്ഞ മണ്ഡപത്തിൽ പ്രതിഷ്ഠിക്കും. തന്ത്രി കിടങ്ങാശേരി രാമൻ നമ്പൂതിരിപ്പാട്, യജ്ഞാചാര്യൻ ആവണപ്പറമ്പ് പ്രദീപ് നമ്പൂതിരിപ്പാട്, മേൽശാന്തി വെമ്പിളിയത്ത് സൂരജ് നമ്പൂതിരിപ്പാട് എന്നിവരുടെ കാർമികത്വത്തിൽ 32 ബ്രാഹ്മണർ യജ്ഞമണ്ഡപത്തിൽ 10008 ഉരു കനകധാരാ സ്തോത്രം ചൊല്ലും. ശ്രീശങ്കരാചാര്യർ ജീവിച്ചിരുന്ന 32 വർഷങ്ങളെ അനുസ്മരിച്ചാണ് 32 പേർ യജ്ഞത്തിൽ പങ്കെടുക്കുന്നത്. രാവിലെ ഒൻപതിനു ദേവിയുടെ വിഗ്രഹത്തിൽ കനകാഭിഷേകം നടത്തി, ജപം പൂർത്തിയാക്കും. തുടർന്ന് സ്വർണം, വെളളി നെല്ലിക്കകളും യന്ത്രങ്ങളും ഭകതർക്കു നൽകും. ശ്രീശങ്കര ജയന്തി ദിനമായ 12ന് ഉച്ചക്ക് പ്രസാദ ഈട്ട്, വൈകുന്നേരം 6.30 ന് 32 അമ്മമാർക്ക് വസ്ത്രവും ഫലമൂലാദികളും നൽകുന്ന മാതൃ വന്ദനംനെല്ലിക്കകളും യന്ത്രങ്ങളും ഭകതർക്കു നൽകും. ശ്രീശങ്കര ജയന്തി ദിനമായ 12ന് ഉച്ചക്ക് പ്രസാദ ഊട്ട്, വൈകുന്നേരം 6.30 ന് 32 അമ്മമാർക്ക് വസ്ത്രവും ഫലമൂലാദികളും നൽകുന്ന മാതൃ വന്ദനം ചടങ്ങുകൾ നടക്കുമെ ന്ന് വി. എൻ. ശ്രീകുമാർ പറഞ്ഞു