പറവൂർ: ദേശീയപാത നിർമ്മാണത്തിനിടെ അടിക്കടി കുടിവെള്ള പൈപ്പ് പൊട്ടുന്നത് മൂലം തീരദേശ മേഖലയിൽ കുടിവെള്ള ക്ഷാമം. മുനമ്പം കവലയിൽ അണ്ടർപാസിന്റെ പില്ലർ പണിയുന്നതിനിടെ നാല് തവണയാണ് പൈപ്പ് പൊട്ടിയത്. അശ്രദ്ധയോടെ കുഴിയെടുക്കുന്നത് മൂലമാണ് പൈപ്പ് പൊട്ടുന്നതെന്നാണ് ആക്ഷേപം . ഓരോ തവണയും പൈപ്പ് പൊട്ടുമ്പോൾ വടക്കേക്കര, ചിറ്റാറ്റുകര മേഖലയിലെ ആയിരക്കണക്കിന് കുടുംബങ്ങളിൽ കുടിവെള്ളം മുടങ്ങുന്നുണ്ട്. ദിവസങ്ങളെടുത്താണ് പൈപ്പ് നന്നാക്കി പൂർവസ്ഥിതിയിലാകാൻ ദിവസങ്ങളെടുക്കും. ഈ ദിവസങ്ങളിലെല്ലാം വെള്ളമില്ലാതെ കഷ്ടപ്പെടുകയാണ് തീരദേശവാസികൾ. ദേശീയപാത നിർമ്മാണത്തിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ അനാസ്ഥയാണ് തുടർച്ചയായി പൈപ്പ് പൊട്ടുന്നതന്നെ നാട്ടുകാർ പറഞ്ഞു. തിങ്കളാഴ്ച്ച പൊട്ടിയ പൈപ്പിന്റെ അറ്റകുറ്റപണി ചൊവ്വാഴ്ച വൈകിട്ടും തീർന്നിട്ടില്ല.
.............................................
രാത്രിയോടെ പണികഴിച്ച് പമ്പിംഗ് പുന:രാരംഭിച്ചാലും ആവശ്യത്തിന് ജലം വീടുകളിലെത്താൻ ദിവസങ്ങൾ പിന്നിടും. ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണം.
ജനപ്രതിനിധികൾ