thurankkam-
അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുന്ന തായിക്കാട്ടുകര മന്ത്രക്കൽ റെയിൽവേ തുരങ്കപാത

ആലുവ: അറ്റകുറ്റപ്പണിക്കായി അടച്ച തായിക്കാട്ടുകര കമ്പനിപ്പടി മന്ത്രക്കൽ റെയിൽവേ തുരങ്കപാത തുറക്കാത്തതി​നെത്തുടർന്ന് വാഹന യാത്രി​കർ ദുരി​തത്തി​ൽ.

15 ദിവസത്തിനകം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് ഗതാഗതത്തിനായി തുറന്ന് നൽകുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ 17 നാണ് തുരങ്കപ്പാത അടച്ചത്. എന്നാൽ 21ദിവസമായിട്ടും അറ്റകുറ്റപ്പണി പൂർത്തിയായിട്ടില്ല. ഇതേ തുടർന്ന് തായിക്കാട്ടുകര, കുന്നത്തേരി, മനക്കപ്പടി ഭാഗത്തേക്ക് പോകുന്ന വാഹന യാത്രക്കാരാണ് ദുരിതമനുഭവിക്കുന്നത്. ഈ ഭാഗങ്ങളിലുള്ളവർ നിലവിൽ ഗ്യാരേജ് റെയിൽവേ ഗേറ്റ് കടന്നാണ് പോകുന്നത്. പലപ്പോഴും ഇവിടെ ഗേറ്റ് അടച്ചിടുന്നതിനാൽ വാഹനങ്ങളുടെ നീണ്ടനിരയാണ്. ഗേറ്റ് തുറക്കാൻ ഏറെ നേരം കാത്ത് കിടക്കണം. പരിസരത്ത് ഗതാഗത കുരുക്കിനും കാരണമാകുനുണ്ട്.

................................................

അടിയന്തരമായി മന്ത്രക്കൽ തുരങ്കപാതയുടെ നിർമ്മാണം പൂർത്തിയാക്കണം. ഗതാഗതത്തിനു തുറന്ന് കൊടുക്കണം.

കെ.കെ. ശിവാനന്ദൻ,

ചൂർണിക്കര ഗ്രാമ പഞ്ചായത്തംഗം