kklm
നീതി മെഡിക്കൽ ഷോപ്പ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനംചെയ്യുന്നു

കൂത്താട്ടുകുളം:കൂത്താട്ടുകുളം അർബൻ സഹകരണ സംഘത്തിൻ്റെ കീഴിൽ ആരംഭിച്ച നീതി മെഡിക്കൽ ഷോപ്പിൻ്റെ പ്രവർത്തനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മനോജ് മൂത്തേടൻ ഉദ്ഘാടനം നിർവഹിച്ചു. സംഘം പ്രസിഡൻ്റ് പി.സി ജോസ് അദ്ധ്യക്ഷത വഹി​ച്ചു. മുഖ്യപ്രഭാഷണം നഗരസഭ ചെയർപേഴ്സൺ വിജയ ശിവൻ നടത്തി. ആദ്യ വില്പന വീക്ഷണം എം.ഡി യും ടി. എ.ഐ.സി.ഒ എസ് പ്രസിഡൻ്റുമായ ജയ്സൺ ജോസഫ് നിർവഹിച്ചു. കൂത്താട്ടുകുളം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ പ്രിൻസ് പോൾ ജോൺ, ഹൗസിംഗ് സൊസൈറ്റി പ്രസിഡൻ്റ് റജി ജോൺ, മേഖലാ മർച്ചൻ്റ് സഹകരണ സംഘം പ്രസിഡൻ്റ് റോബിൻ ജോൺ, സാമൂഹ്യ ക്ഷേമ സഹകരണ സംഘം പ്രസിഡൻ് എൻ. ആർ. പ്രകാശ് കുമാർ സംഘം ഭരണസമിതി അംഗങ്ങളായ ബേബി തോമസ്, സജി മാത്യു, ലീല മർക്കോസ്, എം.യു ബേബി ,ടി​. എൻ സുരേന്ദ്രൻ, സാബു കുര്യാക്കോസ്, പ്രകാശ് ഭാസ്കർ, ഓമന ബേബി, സൂസൻ ജോൺ എന്നിവർ സംസാരി​ച്ചു.