bhava

കൊച്ചി: ഭവൻസ് എരൂരിൽ സെക്കൻഡറി, സീനിയർ സെക്കൻഡറി തലത്തിൽ നടത്തുന്ന ദേശീയോദ്ഗ്രഥന പരിപാടിയുടെ ഭാഗമായി എറണാകുളം ക്വീൻസ് വാക്ക് വേയിൽ ദേശീയോദ്ഗ്രഥന പദയാത്ര നടത്തി. കൊച്ചി മേയർ അഡ്വ.എം. അനിൽകുമാർ പച്ചക്കൊടി വീശി.

ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ. രാമൻകുട്ടിയും ഭവൻസ് സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരും രാജ്യത്തുടനീളമുള്ള വിദ്യാർത്ഥികളും അദ്ധ്യാപകരും പദയാത്രയിൽ പങ്കെടുത്തു.