മൂവാറ്റുപുഴ: മാർക്കറ്റ് ബസ് സ്റ്റാൻഡിലും പരിസര പ്രദേശങ്ങളിലും തണ്ണീർ പന്തൽ ഒരുക്കി സംഭാരം വിതരണം നടത്തി കൊടുംചൂടിൽ ആശ്വാസമേകി മൂവാറ്റുപുഴ അഗ്നിരക്ഷാനിലയത്തിലെ സിവിൽ ഡിഫൻസ് അംഗങ്ങൾ.
അതിഥി തൊഴിലാളികൾ, ബസ് ജീവനക്കാർ തുടങ്ങി നിരവധി പേർക്ക് കടുത്ത ചൂടിന് ഇത് ശമനമേകി.
സിവിൽ ഡിഫൻസ് കോഡിനേറ്റർ ഇബ്രാഹിം, പോസ്റ്റ് വാർഡൻ ആനന്ദ് രാജ്, ഡെപ്യൂട്ടിപോസ്റ്റ് വാർഡൻ എം.ജെ.ഷാജി എന്നിവരുടെ സാന്നിധ്യത്തിൽ അഗ്നിരക്ഷാനിലയം ഓഫീസർ മനോജ് എസ് .നായിക് തണ്ണീർ പന്തൽ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് ഹോംഹാർഡ് ടോമി, സിവിൽ ഡിഫൻസ് അംഗങ്ങളായ സനൂപ് എം.എസ്, അജ്ഞലി അയ്യപ്പൻ, ഫാസീല സനൂപ് തുടങ്ങിയവർ തണ്ണീർ പന്തലിന് നേതൃത്വം നൽകി. മുമ്പ് നഗരങ്ങളിലും പരിസര പ്രദേശങ്ങളിലും പക്ഷിമൃഗാദികൾക്കായി തണ്ണീർക്കുടം ഒരുക്കി മാതൃകയായിരുന്നു.