001

കാക്കനാട്: അന്താരാഷ്ട്ര സസ്യാരോഗ്യ ദിനത്തോടനുബന്ധിച്ചു കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം കാക്കനാട് തൃക്കാക്കര കൃഷി ഭവൻ പരിധിയിലെ കർഷകർക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. കേന്ദ്ര സംയോജിത കീട നിയന്ത്രണ കേന്ദ്രം മേധാവിയും പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസറുമായ മിലു മാത്യു ക്ലാസെടുത്തു. അസിസ്റ്റന്റ് പ്ലാന്റ് പ്രൊട്ടക്ഷൻ ഓഫീസർമാരായ സുബിത പി.ആർ, ലിജു എ.സി., പ്രകാശിനി എസ്.എൽ. , രാജലക്ഷ്മി എം.ജെ. എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.