പറവൂർ: സൂര്യാതപമേറ്റ് കറവപ്പശു ചത്തു. കുഞ്ഞിത്തെ പനയകുളത്ത് ജോഫി അവരേവിന്റെ എച്ച്.എഫ് ഇനത്തിൽപ്പെട്ട കറവപ്പശുവാണ് ചത്തത്. അഞ്ചാംതീയതി രാവിലെ പതിനൊന്നോടെ പറമ്പിൽനിന്ന് അഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകുംവഴി പശു കുഴഞ്ഞുവീഴുകയായിരുന്നു. സൂര്യാതപം ഏറ്റിട്ടുണ്ടെന്ന് വെറ്ററിനറി സർജൻ സ്ഥിരീകരിച്ചു. ദിവസേന 20ലിറ്ററിലേറെ പാൽ നൽകിയിരുന്ന പശുവാണെന്നും ഒരുലക്ഷംരൂപയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നും ജോഫി പറഞ്ഞു. ധനസഹായം അനുവദിക്കണമെന്ന് വാവക്കാട് ക്ഷീരോത്പാദകസംഘം പ്രസിഡന്റ് രാജീവ് മണാളിൽ ആവശ്യപ്പെട്ടു.