ആലുവ: തായിക്കാട്ടുകര മാന്ത്രക്കല്‍ തുരങ്കത്തിന്റെ അറ്റകുറ്റപ്പണി ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാകുമെന്ന് എൻജിനിയര്‍ സുഷമ പറഞ്ഞു. തായിക്കാട്ടുകര മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികൾക്കാണ് റെയിൽവേ ഉറപ്പ് നൽകിയത്. തുരങ്കപ്പാത തുറക്കാത്തതിനാൽ വ്യാപാരികള്‍ക്കും വലിയ പ്രയാസമാണുണ്ടാക്കിയതായി അസോസിയേഷൻ ആരോപിച്ചു. റോഡില്‍ സഞ്ചാരം കുറഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളില്‍ ആളില്ലാത്ത അവസ്ഥയാണ്. ഇതേ തുടർന്നാണ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ റെയില്‍വേക്ക് നിവേദനം നൽകിയത്. പ്രസിഡന്റ് സി.എം. യാക്കൂബ്, സെക്രട്ടറി അഷറഫ്, ട്രഷറര്‍ ടി.എം. അന്‍സാര്‍, വൈസ് പ്രസിഡന്റ് അലി കരിപ്പായി, സാജു തേക്കാനത്ത് എന്നിവരാണ് നിവേദനം നൽകിയത്