sports
ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി & റിക്രിയേഷൻ ക്ലബ്ബിലെ യുവജനവേദിയുടെ നേതൃത്വത്തിൽ നടക്കുന്ന അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബോൾ ടൂർണമെൻ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഒ .കെ . മുഹമ്മദ് ഉൽഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി പീപ്പിൾസ് ലൈബ്രറി ആൻഡ് റിക്രിയേഷൻ ക്ലബി​ലെ യുവജനവേദിയുടെ നേതൃത്വത്തിൽ 25, 26 തിയതികളിൽ നടത്തുന്ന അഖില കേരള ഫ്ലഡ് ലൈറ്റ് ഫുട്ബാൾ ടൂർണമെൻ്റിന്റെ സംഘാടക സമിതി രൂപീകരണ യോഗം ബ്ലോക്ക്പഞ്ചായത്ത് മെമ്പർ ഒ .കെ . മുഹമ്മദ് ഉദ്ഘാടനം ചെയ്തു. യുവജനവേദി പ്രസിഡന്റ് പി.എം അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ .കെ. അനീഷ് ,പഞ്ചായത്ത് മെമ്പർ ഇ എം ഷാജി, ലൈബ്രറി പ്രസിഡന്റ് കെ .കെ. സുമേഷ്, സെക്രട്ടറി സമദ് മുടവന, താലൂക്ക് കമ്മി​റ്റി അംഗം പി .എ .മൈതീൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി ഭാരവാഹികളായി പി. എം .അസീസ്, ഒ .കെ .മുഹമ്മദ്, ദീപ റോയി, ഇ എം.ഷാജി, നിസ മൈതീൻ, കെ .കെ .സുമേഷ്, സമദ് മുടവന, പി .എ. മൈതീൻ, എം .കെ. കുഞ്ഞുമോൻ (രക്ഷാധികാരികൾ)പി .എം .അബൂബക്കർ (ചെയർമാൻ) കെ. കെ. അനീഷ് (കൺവീനർ) എം .കെ .ലിബിൻ (ട്രഷറർ) എന്നിവരടങ്ങുന്ന 51 പേരടങ്ങുന്ന ജനറൽ കമ്മറ്റിയും 25 പേരുള്ള എക്സിക്യൂട്ടിവ് കമ്മി​റ്റിയും തെരഞ്ഞെടുത്തു.