vengoor-majana
വേങ്ങൂർ പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ക്രാരിയേലി സർവ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രോഗബാധിതരായിട്ടുള്ളവരുടെ വീടുകളിൽ ഡോക്ടർ അടങ്ങുന്ന നീതി മെഡിക്കൽ ടീം ഭവന സന്ദർശനം നടത്തുനതിനായി ബാങ്കിൽ നിന്നും പുറപ്പെടുന്നു.

കുറുപ്പംപടി:വേങ്ങൂർ ഗ്ര പഞ്ചായത്തിൽ മഞ്ഞപ്പിത്തം വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ക്രാരിയേലി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ രോഗബാധിതരായിട്ടുള്ളവരുടെ വീടുകളിൽ ഡോക്ടർ അടങ്ങുന്ന നീതി മെഡിക്കൽ ടീം ഭവന സന്ദർശനം ആരംഭിച്ചു. സൗജന്യമായി പരിശോധനയും ടെസ്റ്റുകളും നടത്തിയതിനുശേഷം ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ നിന്ന് ആവശ്യമരുന്നുകളും സൗജന്യമായി വിതരണം ചെയ്യുന്നതാണ്. മെഡിക്കൽ പരിശോധനയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് കെ.ജി.ജയരാജ് നിർവഹിച്ചു. വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് ശില്പ സുധീഷ്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, പഞ്ചായത്ത് അംഗങ്ങളായ ശശികല കെ.എസ്, വിനു സാഗർ, ബാങ്ക് വൈസ് പ്രസിഡന്റ് സാബു.കെ.വർഗീസ്, ഭരണസമിതി അംഗങ്ങളായ സാബു.കെ.കുര്യാക്കോസ്, പി.എസ്.ഭാസ്കരൻ, ജയൻ സദാനന്ദൻ, രാഹുൽ വി.കെ, റെജി ഭാസ്കരൻ, സരള കൃഷ്ണൻകുട്ടി, ബാങ്ക് സെക്രട്ടറി എം.വി.ഷാജി, ആശ വർക്കർ ബിജി വിജയൻ, തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ മെഡിക്കൽ ടീം ഇന്നലെ മഞ്ഞ പ്പിത്തം കൂടുതൽ വ്യാപിച്ചിരിക്കുന്നകൈപ്പള്ളി വാർഡിലെ രോഗബാധിതരുടെ വീടുകളിലാണ് സന്ദർശനം നടത്തിയത്.

.................................

വരും ദിവസങ്ങളിൽ പഞ്ചായത്തിലെ എല്ലാ രോഗബാധിതരുടെയും വീടുകളിൽ ബാങ്കിന്റെ മെഡിക്കൽ ടീം സന്ദർശനം നടത്തും.

ബാങ്ക് പ്രസിഡൻ്റ്