പറവൂർ: ജില്ലാ വോളിബാൾ അസോസിയേഷനും മുപ്പത്തടം കോസ്മോസും സംയുക്തമായി നടത്തുന്ന ജില്ല യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പ് 11,12 തീയതികളിൽ മുപ്പത്തടം കോസ്മോസ് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. 2004 ജനുവരി ഒന്നിനോ അതിന് ശേഷമോ ജനിച്ചവർക്ക് പങ്കെടുക്കാം. താത്പര്യമുള്ള പുരുഷ, വനിതാ ടീമുകൾ അസോസിയേഷനുമായി ബന്ധപ്പെടണം. ഫോൺ: 94959 57534.