kuriakose-colge
കുറുപ്പംപടി സെന്റ്. കുര്യാക്കോസ് കോളേജിലെ എൻ എസ് എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന

കുറുപ്പംപടി: കുറുപ്പംപടി സെന്റ് കുര്യാക്കോസ് കോളേജിലെ എൻ എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ "കരസ്പർശം "സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. അമേരിക്കയിൽ ബയോളജിസ്റ്റായ ആൽവിൻ രാജു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ സണ്ണി കുര്യാക്കോസിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ കോളേജ് മാനേജർ ബേബി കിളിയായത്ത്, വർഗീസ് കീരoകുഴിയിൽ, ബിബിൻ എം കുര്യാക്കോസ്, എൽദോസ് തരകൻ, എൽദോസ് മൂത്തേടൻ, ജോർജ്‌ പി ചെറിയാൻ, .ബിജു, പ്രോഗ്രാം ഓഫിൺ ഫാ: ജോയി കെ എൽദോസ് എന്നിവർ സംസാരിച്ചു
ക്യാമ്പിൽ ചേലാട് സെന്റ്. ഗ്രിഗോറിയോസ് ഡെന്റൽ കോളേജിന്റെയും അല്ലപ്ര കൊയ്‌നോണിയ മിഷൻ ഹോസ്പിറ്റലിന്റെയും ജ്യോതിസ് ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയും സേവനങ്ങൾ ഉണ്ടായിരുന്നു.