കാഞ്ഞിരമറ്റം: ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിലെ 5-ാം വാർഡിൽ വാർഡ് സാനിറ്റേഷൻ സമിതി ചേർന്ന് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് പദ്ധതികളാവിഷ്കരിച്ചു. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ സമിതി ചെയർമാൻ എം.എം. ബഷീർ അദ്ധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ എ. ഇംതിയാസ് , എച്ച്.എൻ മഞ്ജു കരുണാകരൻ, എം.എൽ. എസ് . പി ആരാധനകുമാരൻ എന്നിവർ ക്ലാസെടുത്തു.

ആശാവർക്കർ സുനീറ വി.എസ്., എ.ഡി.എസ് ചെയർപേഴ്സൺ റജീന ഷാമൽ, സെക്രട്ടറി പ്രസീദ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.