പറവൂർ: അഞ്ച് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം ഒളിവിൽപ്പോയ അണ്ടിപ്പിള്ളിക്കാവ് കൈമാടത്തിൽ സ്വരാജിനെ (38 ) വടക്കേക്കര പൊലീസ് ബംഗളൂരുവിൽനിന്ന് പിടികൂടി. അഗ്നിരക്ഷാവകുപ്പിന് കീഴിലെ സിവിൽ ഡിഫൻസ് വോളന്റിയറായ ഇയാൾ എട്ട് മാസമായി പെൺകുട്ടിയെ പീഡിപ്പിച്ച് വരികയായിരുന്നു. കുട്ടിയുടെ പെരുമാറ്റത്തിൽ അസ്വഭാവികത കണ്ടതിനെത്തുടർന്ന് കൗൺസലിംഗ് നടത്തിയപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം ബന്ധുക്കൾ അറിയുന്നത്. സംഭവശേഷം ഒളിവിൽപ്പോയ പ്രതിയെ ഇൻസ്പെക്ടർ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അറസ്റ്റുചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.