മൂവാറ്റുപുഴ: കേരള ഹോട്ടൽ ആൻഡ് റസ്‌റ്റോറന്റ് അസോസിയേഷൻ മൂവാറ്റുപുഴ യൂണിറ്റ്‌ തല സുരക്ഷാ പദ്ധതിയുടെ ഉദ്ഘാടനം കെ.എച്ച്‌.ആർ.എ സംസ്ഥാന പ്രസിഡന്റ് ജി .ജയപാൽ നിർവഹിച്ചു. ഗ്രീൻ പ്രോട്ടോകോൾ ബോധവത്കരണ ക്ലാസ് ഉദ്ഘാടനം കെ. എച്ച്. ആർ.എ എറണാകുളം ജില്ലാ പ്രസിഡന്റ് ടി.ജെ. മനോഹരൻ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് എം.പി ഷിജു അദ്ധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ ഹെൽത്ത് ഇൻസ്പെക്ടർ സൗമ്യ ദാസ് ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി കെ. ടി.റഹീം മുഖ്യപ്രഭാഷണം നടത്തി. കെ.എച്ച് ആർ.എ സുരക്ഷാ ഫണ്ട് വിതരണം സംസ്ഥാന ചെയർമാൻ വി. ടി. ഹരിഹരൻ നിർവഹിച്ചു. കെ എച്ച് ആർ എ സംസ്‌ഥാന സെക്രട്ടറി അബ്ദുൽ സമദ് വേസ്‌റ്റ് ബിന്നിന്റെ വിതരണം നിർവഹിച്ചു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ.പാർത്ഥസാരഥി, ജില്ലാ ജോയിന്റ് സെക്രട്ടറി അബ്ദുൽ കരീം തുടങ്ങിയവർ സംസാരിച്ചു . ജില്ലാ ട്രഷറർ സി.കെ.അനിൽ സ്വാഗതവും കെ.എച്ച്.ആർ.എ യൂണിറ്റ് സെക്രട്ടറി ജിൽജി പോൾ നന്ദിയും പറഞ്ഞു.