rishikulam

പെരുമ്പാവൂർ: തികഞ്ഞ ഗുരുദേവ ഭക്തനായിരുന്ന എൻ.കെ.ശിവരാജന്റെ നേതൃത്വത്തിൽ പുല്ലുവഴിയിൽ സ്ഥാപിച്ച ഋഷികുലം ചാരിറ്റബിൾ ട്രസ്റ്റ്‌ ശിവഗിരി മഠത്തിന് കൈമാറി. പുല്ലുവഴി നങ്ങേലിൽ കുടുംബാംഗമായിരുന്ന എൻ.കെ. ശിവരാജൻ അദ്ദേഹത്തിന് സ്വന്തമായി ലഭിച്ച മൂന്ന് ഏക്കർ സ്ഥലവും പണി തീരാത്ത 36000 ചതുരശ്ര അടി കെട്ടിടവുമാണ് ശിവഗിരി മഠം ഇന്നലെ ഏറ്റെടുത്തത്.

ശിവഗിരി ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സ്വാമി​ സച്ചിദാനന്ദയുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി സ്വാമി​ ശുഭംഗാനന്ദ, ട്രഷറർ സ്വാമി​ ശാരദാനന്ദ, ശിവഗിരി മെഡിക്കൽ മിഷൻ ഹോസ്പിറ്റൽ സെക്രട്ടറിയും ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറിയുമായ സ്വാമി ഋതംഭരാനന്ദ,ഗുരുധർമ്മ പ്രചാരണ സഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ, ഋഷികുലം ട്രസ്റ്റ്‌ പ്രസിഡന്റ്‌ അഡ്വ. എൻ.കെ. കാർണിഷ്, സെക്രട്ടറി എൻ.പി.ബിപിൻ, ട്രഷറർ അനിൽ, ഹരിഹരൻ മൂവാറ്റുപുഴ,രായമംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ എൻ.പി.അജയകുമാർ,ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ എന്നിവർ സംസാരിച്ചു. തോട്ടുവ മംഗളഭാരതി അദ്ധ്യക്ഷ സ്വാമിനി ജ്യോതിർമയി ഭാരതി ചടങ്ങിൽ പങ്കെടുത്തു.