കൊച്ചി: ഫെഡറൽ ബാങ്കിന്റെ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്‌കോളർഷിപ്പിന് എം.ബി.ബി.എസ്, ബി.ഇ/ ബി.ടെക്, ബി.എസ്‌സി അഗ്രിക്കൾച്ചർ/ബി.എസ്‌സി (ഓണേഴ്‌സ്) കോഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്, ബി.എസ്‌സി നഴ്‌സിംഗ്, എം.ബി.എ ഒന്നാംവർഷ വിദ്യാർത്ഥികളായ 476പേർ അർഹരായി. കേരളം, തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരുൾപ്പെടെയുള്ളവരെയാണ് തിരഞ്ഞെടുക്കുന്നത്.
മിടുക്കരായ വിദ്യാർത്ഥികളെ സാമ്പത്തികമായി സഹായിച്ച് പ്രൊഫഷണൽ പഠനം പൂർത്തിയാക്കാൻ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്ന് ബാങ്കിന്റെ സി.എസ്.ആർ മേധാവിയും വൈസ് പ്രസിഡന്റുമായ കെ.വി. ഷാജി പറഞ്ഞു.