പെരുമ്പാവൂർ: പനിച്ചയം ദേവീ ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാദിന മഹോത്സവും ദേവീഭാഗവത ത്രിദിന യജ്ഞവും തുടങ്ങി. തന്ത്രി ചന്ദ്രമന ഗോവിന്ദൻ നമ്പൂതിരി കാർമ്മികത്വം വഹിക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7മുതൽ പാരായണം. ബുധനാഴ്ച വൈകിട്ട് 4ന് സർവൈശ്വര്യ പൂജ. വ്യാഴാഴ്ച രാത്രി 8.30ന് കളമെഴുത്തുംപാട്ടും, രാത്രി 10ന് മുടിയേറ്റ്. വെള്ളിയാഴ്ച പുനഃപ്രതിഷ്ഠാദിനത്തിൽ അഖണ്ഢ നാമജപം, പന്തീരാഴി, പ്രസാദ ഊട്ട് എന്നിവ ഉണ്ടാകും.