പെരുമ്പാവൂർ: വട്ടയ്ക്കാട്ടുപടി വിളാവത്ത് ഭഗവതി ക്ഷേത്രത്തിൽ പുനഃപ്രതിഷ്ഠാ ദിനാഘോഷം ഇന്ന് മുതൽ ശനിയാഴ്ച വരെ നടക്കും. തന്ത്രി ഇടപ്പിള്ളി മന ദേവനാരായണൻ നമ്പൂതിരപ്പാട് കാർമ്മികത്വം വഹിക്കും. പുലർച്ചെ 5ന് നിർമ്മാല്യദർശനത്തിനുശേഷം ദേവീ സൗന്ദര്യലഹരി ജ്ഞാനത്രയാഹ യജ്ഞം. ഇന്ന് രാവിലെ ഗണപതിഹവനം. ഉച്ചയ്ക്ക് 12ന് ശ്രീധന്വന്തരീപൂജ. വൈകിട്ട് 7ന് തിരുവാതിര, 7.30ന് ക്ലാസിക്കൽ ഡാൻസ്, 8.30ന് പെരുമ്പാവൂർ വോയ്സ് അവതരിപ്പിക്കുന്ന ഭക്തിഗാനമേള. വ്യാഴാഴ്ച ഉച്ചയ്ക്ക് 12ന് ശ്രീവിദ്യാഗോപാലജപാർച്ചന. രാത്രി 7ന് പ്രഭാഷണം, 8ന് തിരുവാതിര, 8.30ന് ഓട്ടൻതുള്ളൽ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന് സർവൈശ്വര്യപൂജ. രാത്രി 7ന് കളമെഴുത്തുംപാട്ട്, 7.15ന് നൃത്തനൃത്ത്യങ്ങൾ. ശനിയാഴ്ച രാവിലെ 8മുതൽ ദേവീമാഹാത്മ്യ പാരായണം. വൈകിട്ട് 4ന് പൂമൂടൽ, ചുറ്റുവിളക്ക്, 4.30ന് എതിരേൽപ്പ്, 6.30ന് ദീപാരാധനയ്ക്കു ശേഷം പുഷ്പാലങ്കാരം, 7ന് ആചാരങ്ങളും ആഘോഷങ്ങളും, നാടൻകലകൾ, തിരുവാതിര, ക്ലാസിക്കൽ ഡാൻസ് എന്നിവ ഉണ്ടാകും.