kusat

കൊച്ചി: കുസാറ്റ് ഹിന്ദി വിഭാഗത്തിൽ 18ന് ആരംഭിക്കുന്ന എട്ട് ആഴ്ചത്തെ സി.എ.എൽ.ടി കോഴ്‌സിന് അപേക്ഷിക്കാം. ഹിന്ദി സോഫ്റ്റ് വെയറുകൾ, എം.എസ് വേഡ്, എക്‌സൽ, പവർപോയിന്റ്, ഹിന്ദി ടൈപ്പിംഗ് തുടങ്ങിയവയിൽ പരിശീലനം നൽകും. എസ്.എസ്.എൽ.സിയാണ് അടിസ്ഥാന യോഗ്യത. അപേക്ഷകൾ, വകുപ്പ് മേധാവി, ഹിന്ദി വിഭാഗം, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, 682022 എന്ന വിലാസത്തിൽ 15നകം അയയ്ക്കണം. ഫോൺ: 0484- 2862500, 9446761650.