മരട്: അനധികൃതമായി മറ്റു യൂണിയനുകൾ കുമ്പളം മേഖലയിലെത്തുന്നതിൽ ഐ.എൻ.ടി.യു.സി - സി.ഐ.ടി.യു യൂണിയനുകൾ സംയുക്തമായി പ്രതിഷേധിച്ചു.
പ്രതിഷേധ യോഗം കൊച്ചിൻ ഫ്രീ ട്രേഡ് സോൺ ജനറൽ വർക്കേഴ്സ് യൂണിയൻ (ഐ.എൻ.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു പള്ളുരുത്തി മേഖലാ സെക്രട്ടറി സുരേഷ് ബാബു അദ്ധ്യക്ഷനായി. സി.ഐ.ടി.യു യൂണിയൻ കുമ്പളം ഏരിയാ കമ്മിറ്റി ഭാരവാഹികളായ വി.കെ. സാനു, വി.എസ്.സനൽ, പി.ജി. ഷാജി, ഐ.എൻ.ടി.യു.സി നേതാക്കളായ മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, കെ.എം. ഉമ്മർ, എം.എ. ബദർ, ജോളി പവ്വത്തിൽ, കെ.ജെ. സ്റ്റാൻലി, സി.ആർ. ജോസി എന്നിവർ പ്രസംഗിച്ചു