കൊച്ചി: എസ്.എൻ.ഡി.പി യോഗം ചേരാനല്ലൂർ ശാഖയിലെ ഗുരുദേവ ക്ഷേത്രത്തിന്റെ 11-ാമത് പ്രതിഷ്ഠാദിന ഉത്സവം 10 ന് ആഘോഷിക്കും. മേൽശാന്തി രാധാകൃഷ്ണന്റെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ പത്തിന് ഗണപതിഹോമം, കലശം, ഉണ്ണിക്കൃഷ്ണൻ അയ്യപ്പൻകാവിന്റെ പ്രഭാഷണം, പ്രസാദ സദ്യ എന്നിവയുണ്ടാകുമെന്ന് സെക്രട്ടറി ഒ.വി.രാമകൃഷ്ണൻ അറിയിച്ചു.