sathi

കൊച്ചി: ഉത്സവപ്പറമ്പിലുണ്ടായ സംഘർഷത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കളമശേരി തിരുവാല്ലൂർ സ്വദേശി അഭിജിത്തിന്റെ വീട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സന്ദർശിച്ചു.

അഭിജിത്ത് ആത്മഹത്യ ചെയ്തതിൽ പൊലീസിന് വീഴ്ചയുണ്ടായതായി അദ്ദേഹം പറഞ്ഞു. മർദ്ദനത്തിൽ ബി.ജെ.പി നേതാക്കൾക്കുൾപ്പെടെ പങ്കുണ്ട്. മർദ്ദിച്ചവർക്കെതിരെ കേസില്ല. പ്രതികൾ നൽകിയ പരാതിയിലാണ് അഭിജിത്തിനെതിരെ കേസെടുത്തത്. പ്രതികൾ അഭിജിത്തിന്റെ അമ്മയെയും വെല്ലുവിളിച്ചതായി അദ്ദേഹം പറഞ്ഞു.

സംസ്ഥാന കാർഷിക സഹകരണ ബാങ്ക് എക്‌സിക്യുട്ടീവ് ഡയറക്ടർ ടി.എ നവാസ്, ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി പോൾ, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി വി.ഇ. അബ്ദുൽ ഗഫൂർ, കെ.എസ്‌.യു ജില്ലാ പ്രസിഡന്റ് കെ.എം കൃഷ്ണലാൽ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.