നെടുമ്പാശേരി: കാരക്കാട്ടുകുന്ന് ശ്രീ ദുർഗ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലെ രണ്ടു ശ്രീകോവിലകളും ചുമർ ചിത്രങ്ങളാൽ മനോഹരങ്ങളാക്കി. അഷ്ടലക്ഷ്മിയുടെയും നവ ദുർഗയുടെയും ഭാവങ്ങൾ നിറഞ്ഞ 16 ചുമർ ചിത്രങ്ങളാണ് രണ്ടു ശ്രീകോവിലുകളിലുമായി വരച്ചത്. ചുമർചിത്രകാരനായ കാരക്കാട്ടുകുന്ന് കിഴക്കൻ കൂടി രജീഷിന്റെ നേതൃത്വത്തിൽ 10 ദിവസങ്ങൾ കൊണ്ടാണ് ചിത്രങ്ങൾ പൂർത്തിയാക്കിയത്. അക്രിലിക് പെയിന്റ് ഉപയോഗിച്ചു കേരളീയ ചുമർചിത്ര ശൈലിയിലാണ് ചിത്രങ്ങൾ ഒരുക്കിയത്. ബിനു, നിമേഷ്, പുഷ്പാംഗദൻ എന്നിവർ സഹായികളായി. ക്ഷേത്രത്തിലെ ഉത്സവം 9, 10, 11 തീയതികളിലാണ്.