anzil
വധശ്രമ കേസിൽ അറസ്റ്റിലായ അൻസിൽ

കോതമംഗലം: മാതിരപ്പിള്ളിയിൽ യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. മാതിരപ്പിള്ളി അമ്പലപ്പടി ഭാഗത്ത് മേലത്ത്മാലിൽ അൻസിൽ (32), കുളപ്പുറം സോണി എൽദോ (52), ഇഞ്ചൂർ ഇടിയറപുത്തൻപുരയിൽ ഷമീർ (35) എന്നിവരെയാണ് കോതമംഗലം പൊലീസ് അറസ്റ്റുചെയ്തത്. മുളവൂർ സ്വദേശി മുഹമ്മദ് ഷാനിനെയാണ് പ്രതികൾ ആക്രമിച്ചത്. കഴിഞ്ഞ മൂന്നിനാണ് സംഭവം.

sony-eldho
സോണി

പൊലീസ് പറയുന്നത്: പണം കടംകൊടുത്തതുമായി ബന്ധപ്പെട്ട് ഷാനിന്റെ വീട്ടുകാരെ അൻസിൽ ഫോണിൽ വിളിച്ച് മോശമായി സംസാരിച്ചിരുന്നു. ഇതിനെ ചോദ്യംചെയ്ത ഷാനിനെ മാതിരപ്പിള്ളി പള്ളിപ്പടി പാലത്തിന് സമീപത്തേക്ക് വിളിച്ചുവരുത്തി മാരകായുധങ്ങളുമായി ജീപ്പിലെത്തിയ പ്രതികൾ കൊലപ്പെടുത്താൻ ശ്രമിച്ചു. പ്രതി അൻസിലിന് ഊന്നുകൽ, കോതമംഗലം പൊലീസ് സ്റ്റേഷനുകളിലായി ആറ് കേസുകളുണ്ട്.

ഇൻസ്പെക്ടർ സി.എൽ. ഷാജു, എസ്.ഐമാരായ ബൈജു. പി, ബാബു, ഹരിപ്രസാദ്, പി.വി. എൽദോസ്, റെക്സ് പോൾ എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്.