ആലുവ: ആലുവയിൽ പുതിയ മാർക്കറ്റ് നിർമ്മിക്കുന്നതിന് കേന്ദ്ര സർക്കാർ അനുവദിച്ച 48.23 കോടി രൂപയുടെ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഭരണാനുമതി നൽകി. കേന്ദ്ര - സംസ്ഥാന സർക്കാരിന്റെയും സംയുക്ത പദ്ധതിയാണ്. നിർമ്മാണത്തിന് സംസ്ഥാനം സർക്കാർ 50 കോടി രൂപയുടെ ഭരണാനുമതിയാണ് നൽകിയതെന്ന് അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ എന്നിവർ അറിയിച്ചു. കേരള സംസ്ഥാന കോസ്റ്റൽ ഏരിയ ഡെവലപ്പ്മെന്റ് കോർപറേഷനിൽ നിന്നും പദ്ധതിയുടെ സാങ്കേതികാനുമതി ലഭിച്ചാൽ ടെണ്ടർ നടപടികൾ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കും. പുതുക്കിയ രൂപരേഖ പ്രകാരം ബേസ്‌മെന്റ് ഫ്ലോർ, ഗ്രൗണ്ട് ഫ്ലോർ, മെസാനിൻ ഫ്ലോർ, ഒന്നാം നില ഇങ്ങനെ നാലു നിലകളിലായി 1,82,308 ചതുരശ്ര അടിയിലാണ് നിർമ്മാണം. റസ്റ്റോറന്റും സൂപ്പർമാർക്കറ്റും കൂടാതെ 88 ഷോപ്പുകളുമുണ്ടാകും. മൽസ്യമാംസാദികൾ ശീതകരിച്ചുവയ്ക്കുന്നതിനാവശ്യമായ സൗകര്യവും, മലിനജലം ശുദ്ധീകരിക്കുന്നതിന് ട്രീറ്റ്മെന്റ് പ്ലാന്റും ഉൾപ്പെടുത്തിയിട്ടുണ്ട്.

............................................

ആലുവയിലെ വ്യാപാരി വ്യവസായികളുടെയും പൊതുസമൂഹത്തിന്റെയും വളരെക്കാലത്തെ സ്വപ്ന പദ്ധതിയാണ് ആലുവ മാർക്കറ്റ്. സംസ്ഥാന സർക്കാരിന്റെ ഭരണാനുമതി ലഭിച്ചതോടെ ഇത് യാഥാർത്ഥ്യമാകുകയാണ്.

അൻവർ സാദത്ത് എം എൽ എ, മുനിസിപ്പൽ ചെയർമാൻ എം.ഒ ജോൺ