കൊച്ചി: അഖിലേന്ത്യാ കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറിയും സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന അതുൽകുമാർ അഞ്ജാനെ ജില്ലാ കമ്മിറ്റി യോഗം അനുസ്മരിച്ചു. സംസ്ഥാനസെക്രട്ടറി കെ.എം. ദിനകരൻ മുഖ്യപ്രഭാഷണം നടത്തി. കിസാൻ സഭ ജില്ലാ പ്രസിഡന്റ് കെ.കെ. വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഇ.കെ. ശിവൻ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശാന്തമ്മ പയസ്, രമ ശിവശങ്കരൻ, കെ.വി. രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു.