കോതമംഗലം: പരിക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ ഗ്രാനൈറ്റ് അട്ടിമറിഞ്ഞ് അസാം സ്വദേശി ലദ്രൂസിന് (24) പരിക്കേറ്റു. കോതമംഗലം ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ആളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചു. ഇന്നലെ വൈകിട്ട് നാലോടെയാണ് അപകടം.
ഗ്രേഡ് എ.എസ്.ടി.ഒ എം. അനിൽകുമാർ, കെ.എം. മുഹമ്മദ് ഷാഫി , കെ.പി. ഷമീർ, ബേസിൽ ഷാജി എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് അംഗങ്ങളാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.