boche

തൃശൂർ: തൃശൂർ ടൗണിൽ ഓട്ടോറിക്ഷ ഓടിക്കുന്ന അഭിലാഷ്, അബ്ദുൾസലിം എന്നിവർക്ക് 'ബോചെ പാർട്ണർ' ബ്രാൻഡിന്റെ ഫ്രാഞ്ചൈസി ബോചെ സൗജന്യമായി നൽകി. ഇവർ ഓടിക്കുന്ന ഓട്ടോറിക്ഷയാണ് 'ബോചെ പാർട്ണർ' ഫ്രാഞ്ചൈസിയാകുന്നത്. തൃശൂർ ബോബി ഗ്രൂപ്പ് കോർപ്പറേറ്റ് ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ബോചെ ടീ സ്റ്റോക്ക് സൗജന്യമായി നൽകി ഓട്ടോ ഫ്രാഞ്ചൈസിയുടെ ഉദ്ഘാടനം ബോചെ നിർവഹിച്ചു. കില ചെയർമാൻ കെ.എൻ. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. അരമണിക്കൂറിനുള്ളിൽ 8,000 രൂപയുടെ വില്പനയാണ് നേടിയത്.
അഭിലാഷും അബ്ദുൾസലീമും തൊഴിലിനൊപ്പം ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റുമായി ചേർന്ന് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് രൂപയുടെ ബോചെ ടീ വാങ്ങി അതിൽ നിന്നുള്ള ലാഭത്തിന്റെ പങ്ക് ചാരിറ്റിക്ക് വേണ്ടി ഉപയോഗിച്ചു. ഇവരുടെ ഈ സഹായ മനസ്ഥിതി മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞാണ് ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വക 'ബോചെ പാർട്ണർ' ബ്രാൻഡിൽ ഫ്രാഞ്ചൈസി സൗജന്യമായി നൽകാൻ ബോചെ തീരുമാനിച്ചത്.

ബോചെ ടീ ഒരു പാക്കറ്റിനു 40 രൂപയാണ് വില. അതോടൊപ്പം സൗജന്യമായി ഒരു ബോചെ ടീ ലക്കി ഡ്രോ ടിക്കറ്റും ലഭിക്കും. ദിവസേന രാത്രി 10.30 ന് നറുക്കെടുപ്പ് നടത്തുകയും ദിവസേന ഒരു ഭാഗ്യവാന് 10 ലക്ഷം രൂപ സമ്മാനവും കൂടാതെ, 13704 പേർക്ക് 25000, 10000, 5000, 2000, 1000, 100 എന്നിങ്ങനെ ക്യാഷ് പ്രൈസുകളും ലഭിക്കും. ബമ്പർ സമ്മാനം 25 കോടി രൂപയാണ്.