ആലുവ: നഗരത്തിൽ തെരുവുനായ കടിച്ചയാൾ പേവിഷബാധയേറ്റ് മരിച്ചതിന്റെ ഭീതിമാറും മുമ്പേ 12 വയസുകാരനെ കടിച്ച മറ്റൊരു നായ ചത്തത് ആശങ്ക വർദ്ധിപ്പിച്ചു. നഗരസഭാ 17-ാം വാർഡ് മാധവപുരം കോളനിയിൽ താമസിക്കുന്ന 12കാരന്റെ കാലിലാണ് തിങ്കളാഴ്ച നായയുടെ കടിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിച്ച് ആദ്യ ഡോസ് പ്രതിരോധ കുത്തിവയ്പ്പെടുത്തിരുന്നു.

ചൂർണിക്കര പഞ്ചായത്ത് അതിർത്തിയിലെ ഒരു വീട്ടിലാണ് നായയെ വളർത്തിയിരുന്നത്. ചത്ത നായയെ കുഴിച്ചിടുകയും ചെയ്തു. എന്നാൽ സംഭവം അറിഞ്ഞ പഞ്ചായത്ത് അധികൃതർ വിഷയത്തിൽ ഇടപെട്ട് നായയുടെ മൃതദേഹം പുറത്തെടുത്തു. ഇന്ന് മണ്ണുത്തിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷമേ നായയ്ക്ക് പേവിഷ ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാനാവൂ.