pittappill

കൊച്ചി: പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ പുതിയ ഷോറൂമിന്റെ ഉദ്‌ഘാടനം കോഴിക്കോട് ബാലുശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ നിർവഹിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സുരേഷ് ബാബു, വൈസ് പ്രസിഡന്റ് ദയാനന്ദൻ, പിട്ടാപ്പിള്ളിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ, ഡയറക്ടർമാരായ കിരൺ വർഗീസ്, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ, ജനറൽ മാനേജർ എ. ജെ. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.
സമ്മർ കൂൾ ഓഫറിന്റെ ഭാഗമായി പിട്ടാപ്പിള്ളിയുടെ വിവിധ ഷോറൂമുകൾ സന്ദർശിക്കുന്ന 7000 ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങൾ നൽകും. ഇതോടൊപ്പം കൂപ്പൺ കോഡ് കൊടുത്ത് അധിക ഇളവുകളും നേടാം. . ഉൽപന്നങ്ങൾക്ക് സ്‌പെഷ്യൽ പ്രൈസ്, കോമ്പോ ഓഫേഴ്‌സ്, ക്യാഷ് ബാക്ക് ഓഫർ, ഫിനാൻസ് ഓഫറുകൾ എന്നിവയും പിട്ടാപ്പിള്ളിൽ ലഭ്യമാണ്. ഫിനാൻസ് പർച്ചേഴ്‌സുകൾക്ക് 1000 രൂപവരെയുള്ള ക്യാഷ്ബാക്ക് കൂപ്പണുകളും ലഭിക്കും.
35 വർഷത്തിലേറെ പാരമ്പര്യമുള്ളപിട്ടാപ്പിള്ളിൽ ഗ്രൂപ്പിന് 75 ഷോറൂമുകളാണ് കേരളത്തിൽ ഉള്ളത്.