കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ മുഴുവൻ പള്ളികളിലും സിനഡ് തീരുമാനം അനുസരിച്ച് ഏകീകൃത കുർബാന നടപ്പിലാക്കാനുള്ള തീരുമാനം 31ന് ഉള്ളിൽ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കാത്തലിക് നസ്രാണി അസോസിയേഷൻ ഭാരവാഹികൾ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ ഉപവാസസമരം നടത്തി. കാത്തലിക്ക് നസ്രാണി അസോസിയേഷൻ അതിരൂപത ചെയർമാൻ ഡോ. എം.പി. ജോർജ് ഉദ്ഘാടനം ചെയ്തു. കൺവീനർ പോൾ ചെതലൻ അദ്ധ്യക്ഷത വഹിച്ചു.
അൽമായ നേതാക്കളായ ലൂക്കോസ് നടുപറമ്പിൽ, കുര്യൻ അത്തിക്കളം, ജോസഫ് എബ്രാഹം, ബേബി ചിറ്റിലപ്പിള്ളി, ലാലി ജോസ്, എൻ.എ. സെബാസ്റ്റ്യൻ, എം.പി. ജോർജ്, പോൾസൺ
കുടിയിരിപ്പിൽ തുടങ്ങിയവർ സംസാരിച്ചു.