തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം ഉദയംപേരൂർ ശാഖ ശ്രീനാരായണ വിജയ സമാജം ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ പ്രതിഷ്ഠാ ഉത്സവം 10 ന് നടക്കും. രാവിലെ 5.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, 6 ന് ഗുരുപൂജ, 8 ന് ശ്രീഭൂതബലി, 8.45 ന് ശ്രീബലി, 10 ന് വിശേഷാൽ പഞ്ചാമൃതാഭിഷേകം, പഞ്ചവിംശതീ കലശം, 11.30 ന് അന്നദാനം, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 6.45 ന് ദീപാരാധന തുടർന്ന് കുടുംബ യൂണിറ്റ് അംഗങ്ങളുടെ കൈകൊട്ടിക്കളി, 8.00 ന് ശ്രീഭൂതബലി, 8.30 ന് മംഗള പൂജ. ഇന്ന് വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്ര സന്നിധിയിൽ വിഭവ സമാഹരണം, കലവറ നിറയ്ക്കൽ.