മൂവാറ്റുപുഴ: കടാതി വെള്ളാട്ട് ശ്രീ പോർക്കിലി ഭദ്രകാളി ശാസ്താക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം 9,10,11 തിയതികളിൽ വിവിധ പരിപാടികളോടെ നടത്തുമെന്ന് ഉത്സവകമ്മിറ്റി പ്രസിഡന്റ് കെ.സി. സുനിൽകുമാർ, സെക്രട്ടറി അഡ്വ. പി. പ്രേംചന്ദ്, ജനറൽ കൺവീനർ ബാബുരാജ് എന്നിവർ അറിയിച്ചു. ഒന്നാം ദിവസം ക്ഷേത്ര ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക് 12ന് പ്രസാദ ഊട്ട്, വൈകിട്ട് 6.30ന് വിശേഷാൽ ദീപാരാധന, രാത്രി 7ന് അന്നദാനം, 7.30ന് തിരുവാതിരകളി. 8ന് നൃത്തനൃത്ത്യങ്ങൾ,9ന് കൈകൊട്ടികളി. രണ്ടാം ദിനം രാത്രി 8ന് ഗാനമേള. മൂന്നാം ദിനം വൈകിട്ട് 5.30ന് പഞ്ചവാദ്യം, 6.30ന് പൂമൂടൽ, രാത്രി 7ന് കളമെഴുത്തുപാട്ട്, 8.30ന് തിരുവാതിരകളി, 9ന് നൃത്തനൃത്ത്യങ്ങൾ, രാത്രി 11ന് മുടിയേറ്റ്.