
കൊച്ചി: വയറുകളുടെയും കേബിളുകളുടെയും നിർമ്മാതാക്കളായ പോളിക്യാബ് പുതിയ എക്‌സ്‌പെർട്ട്‌സ് ആപ്പ് അവതരിപ്പിച്ചു. പോളികാബിന്റെ ഡിജിറ്റൽ പരിവർത്തന പരിപാടിയുടെ ഭാഗമായി രാജ്യത്തെ ഇലക്ട്രീഷ്യൻമാർക്കായി രൂപകല്പന ചെയ്ത ആദ്യ പ്ലാറ്റ്‌ഫോമാണിത്.
ഇന്ത്യയിലുടനീളമുള്ള ഇലക്ട്രീഷ്യൻമാരെ ശാക്തീകരിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പോളിക്യാബ് എക്‌സ്‌പെർട്ട്‌സ് ലക്ഷ്യമിടുന്നു. സമഗ്രമായ ആനുകൂല്യങ്ങളും റിവാർഡുകളും നൽകുന്നതാണ് ഈ പ്ലാറ്റ്‌ഫോം.
പോളിക്യാബ് ഉത്പന്നങ്ങളിൽ അച്ചടിച്ച ലോയൽറ്റി കോഡുകൾ സ്‌കാൻ ചെയ്തുകൊണ്ട് ഇലക്ട്രീഷ്യൻമാർക്കും റീട്ടെയിലർമാർക്കും അനായാസമായി പോയിന്റുകൾ നേടാൻ ഈ നൂതന റിവാർഡ്‌സ് പദ്ധതി സഹായിക്കും. ഇങ്ങനെ സമാഹരിച്ച പോയിന്റുകൾ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തൽക്ഷണം റിഡീം ചെയ്യാനും സാധിക്കും.