കൊച്ചി: വൈവിദ്ധ്യമാർന്ന ഷീറ്റ് മെറ്റൽ മെഷീനറികളുടെ രൂപകല്പനയിലും നിർമ്മാണത്തിലും മുൻനിര കമ്പനിയായ എനർജി മിഷൻ മെഷീനറീസ് പ്രാരംഭ ഓഹരി വില്പയ്ക്ക് ഒരുങ്ങുന്നു. ഇതുവഴി 41.15 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് രൂപ മുഖവിലയുള്ള 29.82 ലക്ഷം ഓഹരികളാണ് പുറത്തിറക്കുന്നത്. 131 രൂപ മുതൽ 138 രൂപവരെയാണ് വിലനിലവാരം. വില്പന നാളെ ആരംഭിച്ച് 13ന് അവസാനിക്കും. ഗുജറാത്തിലെ സാനന്ദിലുള്ള നിലവിലുള്ള നിർമ്മാണ യൂണിറ്റിലെ സിവിൽ കൺസ്ട്രക്ഷൻ, പുതിയ പ്ലാന്റ്, മെഷിനറികൾ എന്നിവയുൾപ്പെടെ കമ്പനിയുടെ വിപുലീകരണ പദ്ധതികൾക്കായി സമാഹരിക്കുന്ന പണം വിനിയോഗിക്കും.