കാലടി: എം.സി റോഡിൽ മരോട്ടിച്ചുവട്ടിൽ കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. സഹയാത്രക്കാരന് പരിക്കേറ്റു. മറ്റൂർ പള്ളിയങ്ങാടി തോട്ടത്തി മഴുവഞ്ചേരിവീട്ടിൽ ഷാജിയാണ് (53) മരിച്ചത്. റൈസ്‌മിൽ ജീവനക്കാരനാണ്. കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശി ശരണവണനെ (35) പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഏഴോടെയായിരുന്നു അപകടം.
പ്രദേശവാസികളും കാലടി പൊലീസും ചേർന്ന് ഇരുവരെയും അങ്കമാലി ലിറ്റിൽഫ്ളവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടോടെ ഷാജി മരിച്ചു. ഭാര്യ: ലില്ലി. മക്കൾ: അരുൺ, അലീന.