കൊച്ചി: കടലിൽ വീണ മത്സ്യത്തൊഴിലാളിയെ തീരസംരക്ഷണ സേന രക്ഷിച്ചു. തമിഴ്നാട് കുളച്ചൽ സ്വദേശി അജിനെയാണ് (26) ബേപ്പൂരിൽ നിന്ന് 39 നോട്ടിക്കൽ മൈൽ അകലെവച്ച് രക്ഷപ്പെടുത്തിയത്. 'ജസീറ" എന്ന മത്സ്യബന്ധന ബോട്ടിൽ നിന്ന് കടലിൽ വീണ അജിനെ മറ്റ് മത്സ്യത്തൊഴിലാളികൾ രക്ഷിച്ചെങ്കിലും കടൽവെള്ളം ശ്വാസകോശത്തിൽ കയറി ആരോഗ്യനില മോശമായിരുന്നു. സംഭവമറിഞ്ഞ കോസ്റ്റ്ഗാർഡ് ഹെലികോപ്ടറിൽ കൊച്ചിയിലെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.