തൃപ്പൂണിത്തുറ: നഗരസഭയുടെ നേതൃത്വത്തിൽ കൺസ്യൂമർഫെഡിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സ്റ്റുഡന്റ്സ് മാർക്കറ്റ് നാളെ മുതൽ ജൂൺ 10 വരെ തൃപ്പൂണിത്തുറ ലായം കൂത്തമ്പലത്തിൽ നടക്കും. വിദ്യാർത്ഥികൾക്ക് ആവശ്യമായ ബാഗ്, കുട, ബുക്ക്, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ്സ് ബോക്സ് തുടങ്ങിയ പഠന സാമഗ്രികൾ 20 മുതൽ 40 ശതമാനം വിലക്കുറവിൽ ലഭിക്കുമെന്ന് ചെയർപേഴ്സൺ രമ സന്തോഷ് അറിയിച്ചു.