കൊച്ചി: എം.പി. രാമദാസ് എഴുതിയ 'ഓർമ്മകൾ മധുരിക്കുമ്പോൾ' പുസ്തകം പ്രകാശനം കവിയും ഗ്രന്ഥകാരനുമായ പ്രൊഫ. ശ്രീലകം വേണുഗോപാൽ നിർവഹിച്ചു. ശ്രീദേവി പി. നായർ പുസ്തകം ആദ്യപ്രതി ഏറ്റുവാങ്ങി. നാരായണൻ മൂത്തേടത്ത് പുസ്തകാവലോകനം നടത്തി. നാരായണ ശർമ്മ, എസ്.ആർ. നായർ, വടയാർ ശശി, പി.ഡി. സൈഗാൾ, ദിനകരൻ ചെങ്ങമനാട് തുടങ്ങിയവർ പ്രസംഗിച്ചു.