കൊച്ചി: എ.ഐ.വൈ.എഫ് നേതൃത്വത്തിൽ എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപം ഒരുക്കിയ തണ്ണീർപ്പന്തൽ ഏഴു ദിവസം പിന്നിട്ടു. നൂറുകണക്കിന് ജനങ്ങളാണ് ദിനം പ്രതി പന്തലിൽ എത്തി ദാഹം അകറ്റുന്നത്. തണ്ണിമത്തൻ, പൊട്ടു വെള്ളരി, സംഭാരം തുടങ്ങിയ പാനീയങ്ങളാണ് ദിവസവും നൽകുന്നത്.
ഏഴാം ദിവസത്തെ വിതരണോദ്ഘാടനം സി.പി.ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.എൻ. സുഗതൻ നിർവഹിച്ചു. ജില്ലാ കൗൺസിൽ അംഗം ടി.സി. സൻജിത്ത്, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി കെ.ആർ. റെനീഷ്, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.എസ്. സുനിൽകുമാർ, വി. മുരുകൻ കെ.എ. ബൈജു, ടി.എം. മനു രാജ്, ഋഷികേഷ് എന്നിവർ നേതൃത്വം നൽകി.