കൊച്ചി: രക്ഷിതാക്കളിൽനിന്ന് യൂണിഫോമിന്റെയും നോട്ട് ബുക്കുകളുടെയും തയ്യൽ കൂലിയുടെയും പേരിൽ അമിതനിരക്ക് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ എറണാകുളം ആവശ്യപ്പെട്ടു.

കുട്ടികളുടെ യൂണിഫോം തയ്ച്ചുകൊടുക്കുന്നതിന് സ്‌കൂളുകളിൽ തയ്യൽക്കാരെ നിയമിച്ചിരിക്കുകയാണ്. സാധാരണക്കാർക്ക് പ്രാപ്യമായ വിലയിൽ യൂണിഫോമുകൾ ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ഇ.ഒക്ക് പരാതി നൽകുമെന്ന് ജനറൽ സെക്രട്ടറി ടി.കെ. മൂസ അറിയിച്ചു.